KeralaNEWS

ഗുരു-സിനിമയിൽ മോഹൻലാൽ കഴിക്കുന്ന ഇലാമ പഴം എന്താണ് ?

രു മെക്സിക്കൻ പഴമാണ് ഇലാമ.നമ്മുടെ മുള്ളാത്ത പോലെ ഒന്ന്.പിങ്ക്, പച്ച എന്നീ നിറങ്ങളിലാണ് ഇലാമ പഴം കൂടുതലായി കാണപ്പെടുന്നത്. പിങ്ക് ഇനങ്ങള്‍ക്ക് പൊതുവേ ചവര്‍പ്പ് കലര്‍ന്ന രുചിയാണ്. പുറന്തൊലിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ സാധാരണയായി കട്ടികുറഞ്ഞ ജ്യൂസിപള്‍പ്പായിരിക്കും.പഴത്തിന്റെ നടുഭാഗത്തേക്ക് വരുമ്പോള്‍ കട്ടികൂടിയതും നാരിന്റെ അംശം കൂടുതലുള്ള ഭാഗങ്ങളും കാണാന്‍ സാധിക്കും. പച്ച നിറത്തില്‍ വെളുത്ത ഉള്‍ഭാഗമുള്ളത് മധുരം കൂടുതലുള്ള ഇനമാണ്. എട്ട് വര്‍ഷത്തിനുള്ളില്‍ കായ്ഫലം കിട്ടും. മറ്റ് പഴവര്‍ഗ്ഗചെടികളെപോലെ ഗ്രാഫ്റ്റ് ചെയ്ത ചെടികളില്‍ നിന്നാണ് കായ്ഫലം കൂടുതല്‍ ലഭിക്കുന്നത്.

മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ സൺകോയ എന്ന ഇതേവർഗ്ഗത്തിൽപെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരം മരമായി വളരുന്ന ഇലാമയിൽ മറ്റ്  ഇനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ.കായകൾ മൂപ്പെത്തുമ്പോൾ പുറംതോട് വെടിച്ചുകീറുമെന്നതും മൂപ്പെത്താത്ത കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്.

ഗുണങ്ങളില്‍ കേമനാണ് ഈ പഴങ്ങള്‍. മെക്സിക്കന്‍ നാട്ടുവൈദ്യ/പരമ്പരാഗത വൈദ്യമേഖലയില്‍ മുറിവ്, ചതവ് എന്ന് തുടങ്ങി ഉദര—മൂത്രാശയ സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമായാണ് ഇത്  കണക്കാക്കുന്നത്.ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും നിറഞ്ഞ ഈ പഴം, അമിതവണ്ണം കുറയ്ക്കാനും പ്രമേഹത്തിനെതിരെ പോരാടാനും അത്യത്തമമാണ്.കൂടാതെ ‘വിറ്റാമിന്‍ സി’ യുടെ കലവറയാണ് ഈ പഴങ്ങള്‍. ഇത് രക്തത്തില്‍ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കുറക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കാല്‍ഷ്യം ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം പ്രോടീന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നതിനൊപ്പം എല്ലുകള്‍ക്കും മസിലുകള്‍ക്കും നാഡികള്‍ക്കും ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ചിലയിനം കാന്‍സറുകളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്.

Back to top button
error: