KeralaNEWS

തന്റെ പെന്‍ഷന്‍ തുക ആറ് കുടുംബങ്ങള്‍ക്ക് വീതിച്ചു നല്‍കി ഭാസ്‌കരന്‍ നായർ എന്ന വലിയ മനുഷ്യൻ

രു രൂപ പോലും സ്വന്തമായി എടുക്കാതെ സര്‍ക്കാരില്‍ നിന്നും തനിക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക ആറ് കുടുംബങ്ങള്‍ക്ക് നല്‍കി മാതൃകയായി ഭാസ്‌കരന്‍നായര്‍. ഭിന്നശേഷിക്കാരായ ആറ് പേര്‍ക്കാണ് തുറവൂര്‍ സ്വദേശിയായ ഭാസ്‌കരന്‍ നായര്‍ ഇങ്ങനെ കൈത്താങ്ങാവുന്നത്.
കോവിഡ് പ്രതിസന്ധി നാളുകളിലാണ് ഭാസ്‌കരന്‍ നായര്‍ തന്റെ പെൻഷൻ മറ്റുള്ളവർക്ക് വീതിച്ചുതുടങ്ങിയത്.പിന്നീട് കോവിഡ് കാലത്തിനുശേഷവും അത് തുടരുകയായിരുന്നു.തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരില്‍ നിന്നാണ് അര്‍ഹരായ ആറു പേരെ കണ്ടെത്തി ഇങ്ങനെ ഭാസ്‌കരന്‍ നായർ സഹായം ചെയ്യുന്നത്.സഹകരണ വകുപ്പില്‍ നിന്നും രണ്ടു വർഷം മുമ്പാണ് ഭാസ്‌കരന്‍ നായര്‍ വിരമിച്ചത്.

Back to top button
error: