KeralaNEWS

കളമശ്ശേരി കാറപകടം:മൂന്നുപേരും മദ്യപിച്ചിരുന്നതായി പൊലീസ്

 

കൊച്ചി:കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ എല്ലാ കാര്യങ്ങളിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.

കാറപകടത്തിൽ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മൻഫിയ (സുഹാന -21)യുടെ ബന്ധുക്കൾ കഴിഞ്ഞദിവസം അപകടത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറിൽ നാലാമതൊരാൾ കൂടി ഉണ്ടായിരുന്നതായും ഇവർ സംശയം പ്രകടിപ്പിച്ചിരുന്നു.

Back to top button
error: