Lead NewsNEWSWorld

സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ 5 പേർ മരിച്ചു

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ( 7), സഹ(5), ലുത്ഫി എന്നിവരാണു മരിച്ചത്.

വെള്ളി രാത്രിയാണ് ദാരുണസംഭവം. പുതിയ കമ്പനിയില്‍ ജോലിയില്‍ ചേരാന്‍ ജുബൈലില്‍ നിന്നു ജിസാനിലേയ്ക്കു കുടുംബ സമേതം പോകുന്നതിനിടയില്‍ ബിശയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാറിനു പിറകില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ജിസാനില്‍ കുടുംബം എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Back to top button
error: