IndiaNEWS

തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ  ഇന്നുമുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അന്തർസംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെഎസ്ആർടിസി ഇന്നു ( ഡിസംബർ 1 ) മുതൽ തമിഴ്നാട്ടിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും.കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തിവച്ച ശേഷം കർണ്ണാടകത്തിലേക്ക് സർവ്വീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നൽകിയിരുന്നില്ല.
 ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ്  നിലവിൽ  തമിഴ്നാട് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോൾ  പിൻവലിച്ചിരിക്കുന്നത്.

Back to top button
error: