KeralaNEWS

കാക്കിക്കുള്ളിലെ ക്രിമിനലുകൾ 744 !

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 744 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 691 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം നേ​രി​ടു​ന്നു. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ മു​ത​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ​യു​ള്ള​വ​രു​ടെ ക​ണ​ക്കാ​ണി​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണി​ത്. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ പ​തി​നെ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്നും ഇ​തു​വ​രെ പി​രി​ച്ച് വി​ട്ടി​ട്ടു​ണ്ട്. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ല ഉ​ദ്യോ​ഗ​സ്ഥ​രും വി​ജി​ല​ൻ​സ്, ക്രി​മി​ന​ൽ കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ വി​ചാ​ര​ണ​യും വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​വും നേ​രി​ടു​ക​യാ​ണെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​സ​ഭ​യി​ലും ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ക​ണ​ക്ക് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Back to top button
error: