KeralaNews

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകന്‍ ദീപന്‍ (47) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ അന്ത്യം സംഭവിച്ചു. സംസ്‌ക്കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും.

2003 ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി ദീപന്‍ അരങ്ങേറ്റം കുറിച്ചത്. പൃഥിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ലീഡര്‍,ഹീറോ,ഡികമ്പനി, സിം, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എ.കെ.സാജന്റെ തിരക്കഥയില്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close