NationalNews

ഇത് നവ ഭാരതത്തിന്റെ ഉദയമെന്ന് തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് മോഡി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ ചരിത്ര വിജയങ്ങളെ, ‘നവഭാരതത്തിന്റെ ഉദയം’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് മോഡി അഭിപ്രായം രേഖപ്പെടുത്തിയത്.

‘125 കോടി ജനങ്ങളുടെ ശക്തിയും കഴിവുകളും കൈമുതലാക്കി ഇതാ പുതിയൊരു ഭാരതം ഉദയം ചെയ്യുന്നു. ഇത് വികസനത്തിനായി നിലകൊള്ളുന്ന ഇന്ത്യ’  മോഡി ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനമികവിനും വികസന അജന്‍ഡയ്ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയമെന്നും മോഡി അവകാശപ്പെട്ടു.

നവഭാരതം കെട്ടിപ്പടുക്കുന്നതില്‍ എല്ലാ ഇന്ത്യക്കാരും ബദ്ധശ്രദ്ധരായിരിക്കണമെന്നും മോഡി ആഹ്വാനം ചെയ്തു. 2022ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുമ്‌ബോഴേക്കും, മഹാത്മ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഡോ. ബാബാസാഹിബ് അംബേദ്കറിന്റെയും അഭിമാനമുയര്‍ത്തുന്ന പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. ബിജെപിയുടെ വികസനോന്മുഖ പ്രകടനത്തിനും സാധാരണക്കാര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അവകാശപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close