KeralaLead NewsNEWS

ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

കോഴിക്കോട്: ബാലുശേരിയില്‍ ഭിന്നശേഷിക്കാരിയേയും പെണ്‍കുട്ടിയേയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദ് (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് 52 വയസുള്ള ഭിന്നശേഷിക്കാരിയെയും 7 വയസുള്ള പെണ്‍കുട്ടിയെയും പീഡിപ്പിച്ചത്.

ഇവര്‍ തനിച്ചുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി കുതറിയോടി രക്ഷപ്പെട്ടപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട കുട്ടി, നാട്ടുകാരെ വിവരമറിയിച്ചു. ഇവരെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാള്‍ പിടിയിലാവുകയായിരുന്നു.

Back to top button
error: