LifeMovies

സനൽകുമാർ ശശിധരൻ ചിത്രത്തിൽ മുരളി ഗോപി

റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ ‘സെക്‌സി ദുര്‍ഗ’യ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി നായകന്‍. സദാചാരപാലനത്തിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യമാണ് ‘സെക്‌സി ദുര്‍ഗ്ഗ’ വിഷയമാക്കിയതെങ്കില്‍ കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ് പുതിയ സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന് ഇനിയും പേര് ഇട്ടിട്ടില്ല. സെക്‌സി ദുര്‍ഗ്ഗ പോലെതന്നെ തിരക്കഥ ഒഴിവാക്കിയാവും ചിത്രീകരണം. മെയ് മാസത്തില്‍ ചിത്രീകരണമാരംഭിക്കും.

 

സെക്‌സി ദുര്‍ഗ്ഗ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടായ ചില സംഭവങ്ങളാണ് ഇത്തരമൊരു സിനിമയിലേക്ക് എത്തിച്ചതെന്നും ആത്മാംശമുള്ള ചിത്രമായിരിക്കുമെന്നും സനല്‍ പറയുന്നു.

 

വെയ്‌വാര്‍ഡ് മൂവീസിന്റെ ബാനറില്‍ അരുണാ മാത്യുവും ഷാജി മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കും. അതേസമയം റോട്ടര്‍ഡാമിലെ പുരസ്‌കാരനേട്ടത്തോടെ വാര്‍ത്തകളില്‍ ഇടംപിടിച്ച ‘സെക്‌സി ദുര്‍ഗ്ഗ’ തീയേറ്ററുകളിലെത്താന്‍ വൈകുമെന്നും സനല്‍ പറഞ്ഞു. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്നിട്ടില്ല. സെന്‍സറിംഗും പൂര്‍ത്തിയാവാനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close