KeralaLead NewsNEWS

പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി; അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും

കൊച്ചി: പാലാരിവട്ടം അപകടത്തില്‍ മരിച്ച 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീറിനും (25), 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജനും (24) പിന്നാലെ ഒരാള്‍ കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ.എ. മുഹമ്മദ് ആഷിഖാണ് (25) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രി എട്ടരയ്ക്കാണ് മരിച്ചത്.

ഈമാസം ഒന്നിനു പുലര്‍ച്ചെ ഒന്നിനാണ് സംഭവം. വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ ചികിത്സയിലാണ്.

Back to top button
error: