NEWS

രഥോത്സവം ഇന്ന് കൊടിയേറും, ഉത്സവം നടക്കുക 14,15,16 തീയ്യതികളിൽ

പത്തുദിവസം നീണ്ടുനിൽക്കുന്ന കൽപ്പാത്തിയുടെ ഉത്സവമായ രഥോത്സവത്തിന് ഇന്ന് കൊടിയേറും. 14,15,16 തീയ്യതികളിലാണ് ഉത്സവം. പങ്കെടുക്കാവുന്നത് പരമാവധി 200 പേർ മാത്രം

വള്ളുവനാടിന്റെ ആഘോഷപ്പെരുമയായ കൽപ്പാത്തി രഥോത്സവം ഇന്ന് കൊടിയേറി 14,15,16 തീയ്യതികളിലായി നടത്താൻ തീരുമാനമായി. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി യാരൊരാഘോഷങ്ങളില്ലാതെ വെറും ചടങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. പരമാവധി ഇരുന്നൂറ് പേരെ പങ്കെടുപ്പിച്ച് ഉൽസവം നടത്താനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

പത്തുദിവസം നീണ്ടുനിൽക്കുന്ന രഥോത്സവമാണ് കൽപ്പാത്തിയുടെ ഉത്സവം. നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) ഇത് നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് വള്ളുവനാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്.
വേദപാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കും. അവസാന മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുന്നു. ഇതിനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ ഒത്തുകൂടുക

.

ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്.
പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

Back to top button
error: