LIFEMovie

കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ‘ഭീമന്റെ വഴി’ ഡിസംബര്‍ 3ന് തീയേറ്ററുകളില്‍

‘തമാശ’ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് ഡിസംബര്‍ 3നാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഏപ്രിലില്‍ റിലീസും പ്ലാന്‍ ചെയ്തിരുന്നതാണ്. കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. നിലവില്‍ ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യുന്ന തരത്തില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

സുരാജ് വെഞ്ഞാറമ്മൂട്, ബിനു പപ്പു‍, നിര്‍മ്മല്‍ പാലാഴി, നസീര്‍ സംക്രാന്തി, ശബരീഷ്, ചിന്നു ചാന്ദ്‌നി, മേഘാതോമസ്, ബിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും ഒപിഎമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദാണ് ചെമ്പോസ്‌കിയുടെ അമരക്കരന്‍. റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും നിര്‍മ്മാണക്കമ്പനിയാണ് ഒപിഎം. ശ്രീജിത്ത് ബാലനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ചെമ്പന്‍ വിനോദ് ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രംകൂടിയാണ് ഭീമന്റെ വഴി. ഗിരീഷ് ഗംഗാധരനാണ് ഛായഗ്രാഹകന്‍. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം നല്‍കുന്നു. നിസാം കാദിരിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി.ജെ.

Back to top button
error: