Uncategorized

തീരുമാനം തെറ്റായിപ്പോയി; നഗ്‌ന ചിത്രങ്ങള്‍ പ്ലേ ബോയ് മാഗസിനില്‍ തിരികെയെത്തുന്നു

പ്ലേ ബോയ് മാഗസിനില്‍ നഗ്‌ന ചിത്രങ്ങള്‍ തിരികെയെത്തുന്നു. നഗ്‌ന ചിത്രങ്ങള്‍ ഒഴിവാക്കാനെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് എന്ന വാക്കുകളോടെ ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ കൂപ്പര്‍ ഹെഫ്‌നറാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
തങ്ങളുടെ വ്യക്തിത്വവുമായി തിരികെയെത്തുന്നുവെന്ന് ഹഫ്‌നര്‍ ട്വീറ്റ് ചെയ്തു. നഗ്‌നതയായിരുന്നില്ല ഒരിക്കലും പ്രശ്‌നം, കാരണം നഗ്‌നത ഒരു പ്രശ്‌നമല്ലെന്ന് പ്ലേ ബോയ് സ്ഥാപകന്‍ ഹഫ് ഹെഫ്‌നറുടെ മകനായ കൂപ്പര്‍ പറഞ്ഞു.
എന്റര്‍ടൈയ്ന്‍മെന്റ് ഫോര്‍ മെന്‍ എന്ന സബ്‌ടൈറ്റില്‍ പ്ലേ ബോയ് ഒഴിവാക്കും. ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
സ്ത്രീകളുടെ പ്രശ്‌നങ്ങളും മാഗസിന്‍ ചര്‍ച്ച ചെയ്യും.
ഇന്റര്‍നെറ്റിന്റെ വരവോടെ പോണ്‍ മാഗസിനുകളുടെ പോപ്പുലാരിറ്റി കുറഞ്ഞെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പ്ലേ ബോയ് മാഗസിന്‍ പിന്മാറിയത്. 1970ല്‍ 56 ലക്ഷം വായനക്കാരാണ് പ്ലേ ബോയ് മാഗസിന് ഉണ്ടായിരുന്നത്. എന്നാല്‍ 2016 ആയപ്പോഴേക്കും അത് ഏഴു ലക്ഷമായി കുറഞ്ഞിരുന്നു. മാഗസിന്റെ പുതിയ തീരുമാനത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ കമന്റുകള്‍ വന്നുകഴിഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close