NEWS

വീട്ടുകാർ അറിയാതെ 17 കാരി പ്രസവിച്ചു, പൊക്കിള്‍കൊടി മുറിച്ചതും മറ്റും യൂട്യൂബ് വീഡിയോ നോക്കി; അയൽവാസിയായ യുവാവ് പിടിയിൽ

പെണ്‍കുട്ടി വീട്ടിലെ തന്റെ മുറിക്കുള്ളില്‍ ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കിയത് ഈ മാസം 20ന്. നവജാത ശിശുവിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പോലും കാര്യമറിഞ്ഞത്. പ്രസവശേഷം പൊക്കിള്‍കൊടി മുറിച്ചതും മറ്റും 17 കാരി ഒറ്റക്ക്. ഇതിന് ആശ്രയിച്ചതാകട്ടെ യൂട്യൂബ് വീഡിയോകളെ

മലപ്പുറം: പതിനേഴുകാരി വീട്ടിലെ മുറിയിൽ പ്രസവിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞത് കുഞ്ഞ് കരഞ്ഞപ്പോള്‍ മാത്രം. മലപ്പുറം കോട്ടക്കല്‍ ആണ് സംഭവം.
വീട്ടുകാരില്‍ നിന്നും ഗര്‍ഭം ഒളിച്ച് വെച്ച പെണ്‍കുട്ടി പ്രസവിച്ചതും പ്രസവശേഷം പൊക്കിള്‍കൊടി മുറിച്ചതും യൂട്യൂബ് നോക്കി. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ 21 കാരനെ പോക്‌സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 20ാം തീയതിയാണ് പെണ്‍കുട്ടി വീട്ടിലെ തന്റെ മുറിക്കുള്ളില്‍ ഒരു ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. നവജാത ശിശുവിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞത്. പ്രസവശേഷം പൊക്കിള്‍കൊടി മുറിച്ചതും മറ്റും 17 കാരി ഒറ്റക്ക്. ഇതിന് ആശ്രയിച്ചതാകട്ടെ യൂട്യൂബ് വീഡിയോകൾ.

ഗര്‍ഭത്തിന് ഉത്തരവാദി ആയ സമീപവാസിയായ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് പോക്സോ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്.

Back to top button
error: