KeralaNews

എല്‍.ഡി.എഫ് ഭരണത്തില്‍ വിളയുന്നത് കൊലപാതകങ്ങളെന്ന് കുമ്മനം

തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണത്തില്‍ നൂറ്‌മേനി വിളയുന്നത് കൊലപാതകങ്ങള്‍ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ .നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും എന്ന് പാടിയ പാര്‍ട്ടി ഇപ്പോള്‍ തല കൊയ്യുകയാണ് ചെയ്യുന്നത്.

സമാധാന അന്തരീക്ഷം ഉണ്ടാക്കേണ്ട മുഖ്യമന്ത്രിയും കൂട്ടരും കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുകയാണ്.സി.പി.എം അക്രമം നിറുത്തിയില്ലെങ്കില്‍ ജനം തെരുവിലിറങ്ങേണ്ടിവരും. മാര്‍ക്‌സിസ്റ്റ്കാര്‍ അല്ലാത്തവര്‍ ജീവിക്കണ്ടാ എന്ന നിലപാടാണ് സിപിഎമ്മന്റേത്.

 

അങ്ങനെയങ്കില്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ജനങ്ങള്‍ നയിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് കുമ്മനം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close