KeralaNews

ജാതി പേര് വിളിച്ചെന്ന പരാതിയിൽ ലക്ഷ്മി നായർക്കെതിരെ കേസ്,ലോ അക്കാദമിയിൽ വിദ്യാർത്ഥി സമരം തുടരുന്നു

വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസ്.മൂന്നു പരാതികൾ പരിശോധിച്ച പേരൂർക്കട പൊലീസ് കേസെടുക്കുകയായിരുന്നു.

 

വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് നിർദേശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

 

 

അന്വേഷണം നടത്തുന്നത് മുതിർന്ന ഉദ്യോഗസ്ഥനാവും.കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

 

അതേസമയം,ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞ ഒത്തുതീർപ്പിനില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല.കോളേജിനു മുന്നിലെ സമര പന്തലുകളിൽ സമരം ഇപ്പോ‍ഴും തുടരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close