NationalNews

അറവുശാലകള്‍ക്ക് പൂട്ടുവീഴും; അയോധ്യയില്‍ രാമക്ഷേത്രം പണിയും: ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഉത്തര്‍പ്രദേശിലെ അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടുമെന്നും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ബിജെപിയുടെ മുഖ്യ അജണ്ടയിലുണ്ടെന്നും പറയുന്ന പ്രകടനപത്രിക ദേശീയപ്രസിഡന്റ് അമിത് ഷായാണ് പുറത്തിറക്കിയത്.

 
രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തില്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നത്. കൂടാതെ മുഖ്യമായി ബിജെപി ഉയര്‍ത്തിക്കാണിക്കുന്ന മുത്തലാഖ് വിഷയത്തില്‍ സ്ത്രീകളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും തെരഞ്ഞെടുപ്പ് പത്രികയില്‍ പറയുന്നുണ്ട്. ഗുണ്ടാവിമുക്ത ഉത്തര്‍പ്രദേശാണ് തെരെഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന മറ്റൊരു മുദ്രാവാക്യം.

 
ഇതോടൊപ്പം യുവാക്കള്‍ക്ക് ലാപ്‌ടോപ്പും ഒരു വര്‍ഷത്തേക്ക് 1 ജിബി ഡാറ്റയും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കൂളുകളിലും സര്‍വകലാശാലകളിലും സൗജന്യ വൈഫൈ, മുഴുവന്‍ വീടുകളിലും വൈദ്യുതി എന്നിങ്ങനെയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളും ലാപ്‌ടോപ്പും വാഗ്ദാനം ചെയ്തതിനെ പിന്‍പറ്റിയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close