NationalNews

ബംഗളൂരു സര്‍വകലാശാലയുടെ ഓണററി ബിരുദം നിരസിച്ച് ദ്രാവിഡ് ; പഠനം നടത്തി ബിരുദം നേടിക്കൊള്ളാം

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ബംഗളൂരു സര്‍വകലാശാലയുടെ ഓണററി ബിരുദം നിരസിച്ചു. നിലവില്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായ ദ്രാവിഡ് തന്റെ സ്വപ്‌നം ഗവേഷണം നടത്തി ഡോക്ടറേറ്റ് സ്വന്തമാക്കുകയാണെന്നു അറിയിച്ചു. കായികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ബിരുദം നിരസിക്കുന്നതുമെന്നാണ് ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

രാഹുലിന്റെ ആവശ്യം അംഗീകരിക്കുന്നതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്. ദ്രാവിഡ് ഉള്‍പ്പെടെ മൂന്ന് പേരുകളാണ് ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍വകലാശാല അയച്ചത്. അതേസമയം ദ്രാവിഡ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെ പേരുകള്‍ സര്‍വകലാശാല അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close