NEWS

SBI ബാങ്കിനു മുന്നിൽ ജീവനക്കാരിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം,വിഴിഞ്ഞം SBI ബാങ്കിനു മുന്നിൽ ജീവനക്കാരിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. SBl ജീവനക്കാരി സിനിയെ (49) ആണ് ഭർത്താവ്ഗു സുഗതീശൻ കുത്തി പരിക്കേല്പിച്ചത്രു. ഗുരുതരമായി പരിക്കേറ്റ സിനിയെ വിഴിഞ്ഞം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രഥമ സുശ്രൂഷ നൽകി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് കാരണം എന്ന് ബന്ധുക്കൾ പറഞ്ഞു.

ഇടയ്ക്ക് വെവ്വേറെ താമസിച്ചിരുന്നു എങ്കിലും സ്ഥിരം മദ്യപാനിയായ സുഗദീശൻ ലഹരി മുക്തി കേന്ദ്രത്തിൽ പോകാമെന്ന് സമ്മതിച്ച് വീണ്ടും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.ഇതിനിടെ ഇവർ വെങ്ങാനൂർ ഒരു ചിക്കൻ കടയും തുടങ്ങിയിരുന്നു. എന്നാൽ ഒരു മാസം മുൻപ് കടയിൽ വച്ച് മദ്യപിച്ചെത്തിയ സുഗദീശൻ മകനെയും ഭാര്യയേയും ഉപദ്രവിച്ചു. ഈ കേസ് നിൽക്കേയാണ് ഇയാൾ ഇന്ന് സിനി ജോലി ചെയ്യുന്ന ബാങ്കിനു മുന്നിൽ കാത്തുനിന്ന് ആക്രമിച്ചത്. ഇയാൾക്കെതിരെ നിരവധി തവണ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞു.

Back to top button
error: