Uncategorized

സ്വപ്‌നം കാണാന്‍ മാത്രമുളളതല്ല പരിശ്രമത്തിലൂടെ നേടിയെടുക്കാനും കൂടിയുളളതാണ്; വനിതകള്‍ വളയം പിടിക്കരുതെന്ന് ശാസനയുള്ള രാജ്യത്ത് വിമാനം പറത്തി പെണ്‍പട

സൗദി : വനിതകള്‍ വളയം പിടിക്കരുതെന്ന് ശാസനയുള്ള രാജ്യത്ത് വനിതകള്‍ വിമാനം പറത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മള്‍ സ്വപ്‌നംകാണുന്നത് പരിശ്രമത്തിലൂടെ നേടിയെടുക്കുക തന്നെ വേണം എന്ന സന്ദേശവുമായാണ് സൗദിയിലെ പെണ്‍പൈലറ്റുമാര്‍ മാതൃകയാവുകയാണ്.

റോയല്‍ ബ്രൂണൈ എയര്‍ലൈന്‍സിന്റെ ജിദ്ദ മുതല്‍ സൗദിവരെ പോകുന്ന എയര്‍ലൈന്‍സിലാണ് വനിതകള്‍ പൈലറ്റുകളായി എത്തിയത്.റോയല്‍ ബ്രൂണൈ എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ നാഴികകല്ലുകൂടിയാണിത്. സത്രീകള്‍ക്ക് സ്വന്തമായി കാറുകള്‍ പോലും നിരത്തിലിറക്കാന്‍ പറ്റാത്ത രാജ്യത്ത് സ്തരീകള്‍ വിമാനമിറക്കിയത് ചരിത്രത്തില്‍ എന്നും വിശേഷിപ്പിക്കപ്പെടുന്ന കാര്യം ആയിരിക്കും.

 

ബ്രൂണൈ നാഷണല്‍ ഡേ യോടനുബന്ധിച്ച് രാജ്യം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍ ഒരു മുതല്‍ക്കൂട്ടായി ഈ ദൗത്യം സമര്‍പ്പിക്കുകയാണെന്ന് എയര്‍ലൈന്‍ ക്യാപ്റ്റന്‍ ഷെരീഫ സെറീന സുറൈനി സെയ്ദ് ഹാഷിം പറഞ്ഞു. വരുന്ന തലമുറയ്ക്ക് ഇതൊരു പ്രചോദനമാകട്ടെയെന്ന് പ്രത്യാശിക്കുവെന്നും അവര്‍ വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close