Lead NewsNEWS

കർഷക സമരം ചർച്ച ചെയ്യാൻ 15 മണിക്കൂർ, കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ മൂന്ന് എംപിമാർക്ക് സസ്പെൻഷൻ

രാജ്യസഭയിൽ മൂന്ന് ആം ആദ്മി പാർട്ടി എംപിമാരെ ഉപരാഷ്ട്രപതിയെ വെങ്കയ്യനായിഡു സസ്പെൻഡ് ചെയ്തു. നടുത്തളത്തിൽ നിന്ന് മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ.

രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ച തുടരുകയാണ്. നന്ദിപ്രമേയ ചർച്ചയുമായി സഹകരിക്കുന്ന പ്രതിപക്ഷത്തിന് കാർഷിക വിഷയങ്ങൾ ഉന്നയിക്കാൻ സമയം നൽകും. 15 മണിക്കൂർ ഇതിനായി അനുവദിച്ചു. രണ്ടു ദിവസത്തേക്ക് ചോദ്യോത്തരവേള ഒഴിവാക്കിയിരിക്കുകയാണ്.

16 പ്രതിപക്ഷ പാർട്ടികൾ കർഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് വഴങ്ങുകയായിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

Back to top button
error: