LIFETRENDING

അമൽ നീരദിനൊപ്പം മെഗാസ്റ്റാർ: ബിലാലോ.?

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫെബ്രുവരി ഏഴിന് തുടങ്ങുമെന്ന് റിപ്പോർട്ട്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും പുതിയ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത് ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ അല്ലെന്നും മറ്റൊരു കഥയാണെന്നുമാണ് അറിയാൻ കഴിയുന്നത്.

പത്താം തീയതി ചിത്രീകരണ സംഘത്തോടൊപ്പം മമ്മൂട്ടിയും ജോയിൻ ചെയ്യും. ബിഗ് ബി എന്ന ചലച്ചിത്രത്തിനു ശേഷം നീണ്ട 14 വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒരുമിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ താരങ്ങളെക്കുറിച്ചോ അണിയറ പ്രവർത്തകരെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം അമൽ നീരദിന്റെ സംവിധാനത്തിൽ ബിലാൽ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റും, ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത വണ്‍ ഉം മാണ് മമ്മൂട്ടിയുടേതായി തീയേറ്ററിൽ എത്താനുള്ള ചിത്രങ്ങൾ.

Back to top button
error: