Lead NewsNEWS

നിപ്മര്‍ മികവിന്റെ കേന്ദ്രമാക്കുന്നതിന് 2.66 കോടി അനുവദിച്ചു

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്റെ (NIPMR) വികസനത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി 2,66,46,370 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് 54,15,400 രൂപയും മേഖല ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍ വികസിപ്പിക്കുന്നതിനായി 1,06,00,000 രൂപയും, മോഷന്‍ ആന്റ ഗേറ്റ്‌ലാബ് സ്ഥാപിക്കുന്നതിനായി 1,06,30,970 രൂപയുമാണ് അനുവദിച്ചത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നിപ്മറിനെ രാജ്യത്തിന് തന്നെ അഭിമാന സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഈ സ്ഥാപനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കാനുള്ള പദ്ധതികളാണ് രൂപകല്‍പന ചെയ്തു വരുന്നത്. അതിന്റെ ഭാഗമാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: