KeralaNews

അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിന്‍റെ കോൺട്രാക്ടറെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോ…?20 കൊല്ലം മുമ്പ് പണിഞ്ഞ പാലം അപകടാവസ്ഥയിലായിട്ടും കോൺട്രാക്ടർ സുരക്ഷിതനാകുന്നതെന്തു കൊണ്ട്…?

1996ലാണ് ഏനാത്ത് പാലം തുറന്നു കൊടുത്തത്.രണ്ട് വർഷത്തിനകം തന്നെ പാലത്തിൽ തകരാറും കണ്ടെത്തി.മണലൂറ്റുകാരാണ് പ്രശ്നക്കാരെന്നാണ് പറഞ്ഞു പരത്തിയത്.എന്നാൽ ഇരുപത് വർഷത്തിനിപ്പുറം ഒരു ചെറു വാഹനം പോലും കടന്നു പോകാത്ത വിധം ദുർബലമായിരുക്കുകയാണ് പാലം.

 

തൂണുകളുടെ അടിയിലുളള അസ്ഥിവാരം കാര്യമായി ദ്രവിച്ചിട്ടുണ്ട്.കോൺക്രീറ്റ് പാളികളിൽ വലിയ വിളളൽ കാണാം.രണ്ട് മീറ്റർ ആ‍ഴത്തിലേക്ക് പരിശോധകർ തടി കഷ്ണം കയറ്റി.അതായത് പാലം വലിയ അപകടത്തിലെന്ന് സാരം.

 

എംസി റോഡിൽ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ അപകടാവസ്ഥ ഗുരുതരമായതോടെ കോട്ടയം-തിരുവനന്തപുരം റോട്ടിൽ ഗതാഗതം താറുമാറായി.പാലത്തിന്‍റെ ബലക്ഷയം ചർച്ച ചെയ്യാൻ 19ന് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close