നോട്ടുനിരോധനം: 17 ന് ട്രെയിനുകള്‍ തടഞ്ഞ് സമരം

Thursday, January 12, 2017 - 4:31 PM

Author

Tuesday, April 5, 2016 - 15:25
നോട്ടുനിരോധനം: 17 ന് ട്രെയിനുകള്‍ തടഞ്ഞ് സമരം

Category

News Kerala

Tags

കോട്ടയം: നോട്ടു നിരോധനത്തില്‍ കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാന്‍ ജനുവരി 17 ന് ട്രെയിനുകള്‍ തടഞ്ഞ് സമരം പ്രഖ്യാപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. നോട്ടുനിരോധനം ഏര്‍പ്പെടുത്തി മോഡി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പറഞ്ഞ ജോര്‍ജ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ‘കറന്‍സി ആന്ദോളന്‍’ എന്ന പേരിലാണ് സമരം സംഘടിപ്പിക്കുന്നതെന്നും അറിയിച്ചു.
കേരളത്തില്‍ എന്തുസമരം നടന്നാലും അത് മോഡി അറിയില്ല. എന്നാല്‍ കേരളം എന്ന സംസ്ഥാനം ഉണ്ടെന്ന കാര്യം മോഡി അറിയണം. അതുകൊണ്ടാണ് ട്രെയിനുകള്‍ തടയാന്‍ തീരുമാനിച്ചത്. 500, 1000 നോട്ടുകള്‍ നിരോധിച്ചു കഴിഞ്ഞപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കറന്‍സി പ്രശ്‌നമില്ല.
കേരളത്തില്‍ മാത്രമേ ആ പ്രശ്‌നം ഉള്ളൂ. മോഡി കേരളത്തോടു വൈരാഗ്യം തീര്‍ക്കുകയാണ്. മോഡിയുടെ നടപടിയോടു പ്രതിഷേധമുള്ള എല്ലാവരെയും സമരത്തിലേക്കു ക്ഷണിക്കുന്നുവെന്നും ജോര്‍ജ് അറിയിച്ചു.

FEATURED POSTS FROM NEWS