സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

Thursday, January 12, 2017 - 4:26 PM

Author

Tuesday, April 5, 2016 - 15:25
സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

Category

News National

Tags

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി എംപി സാക്ഷി മഹാരാജിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചു. സാക്ഷി മഹാരാജ് തെരഞ്ഞെടുപ്പ് ചട്ടവും സുപ്രീം കോടതി വിധിയും ലംഘിച്ചുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.
മീററ്റില്‍ ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണു രാജ്യത്തു ജനസംഖ്യ വര്‍ധിക്കുന്നതിനു കാരണം ഹിന്ദുക്കളല്ലെന്നും നാലു ഭാര്യമാരും നാല്‍പതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണയ്ക്കുന്നവര്‍ ഉള്ളതാണെന്നും ബിജെപി എംപി പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.

FEATURED POSTS FROM NEWS