എന്‍ജിനിയറിങ് കോളജുകള്‍ അടച്ചിട്ടുള്ള സമരം പിന്‍വിലിച്ചു

Thursday, January 12, 2017 - 3:33 PM

Author

Tuesday, April 5, 2016 - 15:25
എന്‍ജിനിയറിങ് കോളജുകള്‍ അടച്ചിട്ടുള്ള സമരം പിന്‍വിലിച്ചു

Category

News Kerala

Tags

കൊച്ചി: കോളജുകള്‍ അടച്ചിട്ടുള്ള സമരം പിന്‍വലിച്ചതായി സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു!. വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് തീരുമാനം. നെഹ്‌റു കോളജ് പ്രശ്‌നത്തില്‍ സ്വാശ്രയ എന്‍ജിനിയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസ് വിദ്യാര്‍ഥി സംഘടനകള്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
നെഹ്‌റു കോളജിനെതിരെ സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണത്തെയും പിന്തുണയ്ക്കുമെന്നും എന്നാല്‍ അസോസിയേഷന്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കോളജില്‍ കുഴപ്പങ്ങള്‍ കണ്ടെത്താനായില്ലെന്നും പ്രസിഡന്റ് ജോറി മത്തായി കൊച്ചിയില്‍ പറഞ്ഞു.

FEATURED POSTS FROM NEWS