അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നതിന് ലാലു പ്രസാദ് യാദവിന് 10, 000 രൂപ പെന്‍ഷന്‍

Thursday, January 12, 2017 - 2:53 PM

Author

Tuesday, April 5, 2016 - 15:25
അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നതിന് ലാലു പ്രസാദ് യാദവിന് 10, 000 രൂപ പെന്‍ഷന്‍

Category

News National

Tags

ബീഹാര്‍: അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കുള്ള പെന്‍ഷന്‍ തനിക്ക് അനുവദിക്കണമെന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. അതോടെ മാസം 10, 000 രൂപ പെന്‍ഷന് ലാലു അര്‍ഹനായി. അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സമരത്തില്‍ ലാലു പ്രസാദ് യാദവ് പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി നിതീഷ് കുമാറും ഒപ്പമുണ്ടായിരുന്നു.
അന്ന് വിദ്യാര്‍ഥിനേതാവായിരുന്ന ലാലുവിനെ ‘മിസ’ (M-a-in-ten-an-c-e o-f In-tern-a-l S-e-cur-tiy A-c-t (M-I-S-A) പ്രകാരം അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് 2009 ലാണ് ബീഹാര്‍ സര്‍ക്കാര്‍ ‘ജെ പി സേനാനി സമ്മാന്‍’ എന്ന പേരില്‍ അന്ന് ജയില്‍ വാസം അനുഭവിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.
പിന്നീട് 2015 ല്‍ പെന്‍ഷന്‍ സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

 

അത് പ്രകാരം ജെപി സമരത്തില്‍ പങ്കെടുത്തവരില്‍ ആറു മാസം ജയില്‍ വാസം അനുഷ്ഠിച്ചവര്‍ക്ക് 5, 000 രൂപയും അതില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 10, 000 രൂപയും പ്രതിമാസം പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിരുന്നു. ഏതാണ്ട് 3100 പേര്‍ക്ക് ഇപ്പോള്‍ ഈ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞു.

FEATURED POSTS FROM NEWS