ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Thursday, January 12, 2017 - 2:06 PM

Author

Tuesday, April 5, 2016 - 15:25
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Category

News National

Tags

ന്യൂഡല്‍ഹി: പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളുടേയും ഗോവയില്‍ മത്സരിക്കുന്ന 29 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ പുറത്തിറക്കിയത്. പഞ്ചാബിലെ 17 സ്ഥാനാര്‍ഥികളില്‍ അഞ്ചു പേര്‍ നിലവിലെ എംഎല്‍എമാരാണ്. അതേസമയം, ഗോവയിലെ 18 സ്ഥാനാര്‍ഥികള്‍ സിറ്റിംഗ് എംഎല്‍എമാരാണ്.
അടുത്തമാസം നാലിന് പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഗോവയിലെ 40 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18നാണ്.

FEATURED POSTS FROM NEWS