ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Thursday, January 12, 2017 - 1:58 PM

Author

Tuesday, April 5, 2016 - 15:25
ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Category

News Kerala

Tags

മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി എത്തിയിരിക്കുന്നത്.
തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരുന്നപ്പോള്‍ ജേക്കബ് തോമസ് ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങിച്ചതിലും സര്‍ക്കാരിനു നഷ്ടമുണ്ടായെന്നാണ് ഹര്‍ജിയിലെ പരാതി. ഇതുകൂടാതെ അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയതും കര്‍ണാടകയില്‍ 151 ഏക്കര്‍ വനഭൂമി കൈയേറിയെന്നതും അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
വിശദമായ വാദം കേള്‍ക്കുന്നതിന് ഹര്‍ജി ജനുവരി 19–ലേക്ക് മാറ്റി. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസാണ് പരാതിക്കാരന്‍.

FEATURED POSTS FROM NEWS