സോളാര്‍ കേസ്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിത വിസ്തരിക്കും

Thursday, January 12, 2017 - 1:42 PM

Author

Tuesday, April 5, 2016 - 15:25
സോളാര്‍ കേസ്: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സരിത വിസ്തരിക്കും

Category

News Kerala

Tags

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നതിന് കേസിലെ പ്രതിയായ സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ചാണ്ടിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് സരിത നേരത്തെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സരിതയുടെ ആവശ്യം കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച കമ്മീഷനില്‍ ഹാജരായി, മുന്‍ എം.പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ സരിത നല്‍കിയ ലൈംഗികാരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നല്‍കി. എന്നാല്‍, പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സരിത നല്‍കിയ പുതിയ പരാതിയെ കുറിച്ചും അറിയാം. അതിന്മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യത്തില്‍ അറിവില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
നേരത്തെ രണ്ടു തവണ ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. ഡിസംബര്‍ 23നായിരുന്നു ഏറ്റവും ഒടുവില്‍ കമ്മീഷന് മുന്നില്‍ ഹാജരായത്. അന്ന് ആരോപണങ്ങളെല്ലാം ഉമ്മന്‍ചാണ്ടി നിഷേധിച്ചിരുന്നു. എമര്‍ജിംഗ് കേരളയില്‍ ടീം സോളാറിന്റെ പ്രോജക്ട് ഉണ്ടായിരുന്നില്ലെന്നും തന്റെ കത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.