കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി നടന്നിടത്ത് യുവമോര്‍ച്ചയുടെ ചാണകവെള്ളം തളി പ്രതിഷേധം

Thursday, January 12, 2017 - 10:04 AM

Author

Tuesday, April 5, 2016 - 15:25
കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി നടന്നിടത്ത് യുവമോര്‍ച്ചയുടെ ചാണകവെള്ളം തളി പ്രതിഷേധം

Category

News Kerala

Tags

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ സംവിധായകന്‍ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടി നടന്ന സ്ഥലത്ത് യുവമോര്‍ച്ചയുടെ പ്രതിഷേധം. പരിപാടി നടക്കുന്ന സ്ഥലത്തെത്തി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിച്ച് പ്രതിഷേധിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നു കമല്‍ പറഞ്ഞതായി ആരോപിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം. നേരത്തെ, കമലിന്റെ വീടിനു മുമ്പിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

FEATURED POSTS FROM NEWS