ചിരിച്ചാല്‍ പിഴ 50.. ഉറക്കെ സംസാരിച്ചാല്‍ 25 ഇതും സ്വാശ്രയങ്ങളില്‍, ആക്രമിച്ച് സാമൂഹ്യമാധ്യമങ്ങള്‍

Thursday, January 12, 2017 - 9:46 AM

Author

Tuesday, April 5, 2016 - 15:25
ചിരിച്ചാല്‍ പിഴ 50.. ഉറക്കെ സംസാരിച്ചാല്‍ 25 ഇതും സ്വാശ്രയങ്ങളില്‍, ആക്രമിച്ച് സാമൂഹ്യമാധ്യമങ്ങള്‍

Category

News Kerala

Tags

തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജിലെ പ്രശനങ്ങളും, ജിഷ്ണു എന്ന വിദ്യാര്‍ത്ഥിയുടെ മരണവും ഉണ്ടാക്കിയ വിവാദത്തീയില്‍ സംസ്ഥാനത്തെ മിക്ക സ്വാശ്രയ എന്‍ജിനിയറിങ്ങ് കോളേജുകളും പെട്ടിരിക്കെ ഇത്തരം സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സാമൂഹ്യ മാധ്യമങ്ങള്‍.

നിരവധി കോളേജുകളിലെ കഥകളാണ് ഇതിനോടകം തന്നെ ഉയര്‍ന്നു വരുന്നത്.
ഇത്തരത്തില്‍ അവസാനമായി ഇടം പിടിച്ചിരിക്കുന്നത് കണ്ണൂരിലെ തന്നെ ഒരു പ്രമുഖ കോളേജാണ്. ചിരിച്ചതിനും ഒച്ചത്തില്‍ സംസാരിച്ചതിനുമടക്കം നിസ്സാരകാര്യങ്ങള്‍ക്ക് വരെ വന്‍തുകയാണ് പിഴയീടാക്കുന്നതെന്നാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇത്തരത്തില്‍ ചിരിച്ചതിന് പിഴയീടാക്കിയ രസീതിയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് യുവസംവിധായകന്‍ ആഷിക്ക് അബു.

FEATURED POSTS FROM NEWS