ട്രംപിന്‍റെ സെക്സ് ടേപ്പുകൾ പുട്ടിന്‍റെ കൈയ്യിൽ…?അമേരിക്ക റഷ്യ ഭരിക്കുമോ…?

Thursday, January 12, 2017 - 9:07 AM

Author

Tuesday, April 5, 2016 - 15:25
ട്രംപിന്‍റെ സെക്സ് ടേപ്പുകൾ പുട്ടിന്‍റെ കൈയ്യിൽ…?അമേരിക്ക റഷ്യ ഭരിക്കുമോ…?

Category

Cover Story

Tags

നിയുക്ത അമേരിക്കൻ പ്രസിഡണ്ട് പരസ്യമായി തന്നെ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനെ പിന്തുണക്കുന്നയാളാണ്.ട്രംപിനെ തെരഞ്ഞെടുക്കാൻ റഷ്യ ഇടപെടുന്നുവെന്ന് വരെ വാർത്തകൾ വരികയുണ്ടായി.ചൈനയും റഷ്യയുമാണ് അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കളെന്നിരിക്കെ നിയുക്ത അമേരിക്കൻ പ്രസിഡണ്ട് റഷ്യയോട് അടുപ്പം കാണിക്കുന്നതെന്തിന് എന്ന ചോദ്യം ഉയരുകയാണ്…?

 

ബ്ലാക്ക്മെയിൽ ഭയന്നാണ് ട്രംപിന്‍റെ പുടിൻ സ്നേഹം എന്നാണ് പുതിയ റിപ്പോർട്ട്.ട്രംപിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ഓടിക്കാൻ പോന്ന തെളിവുകൾ പുടിന്‍റെ പക്കലുണ്ടത്രെ.മോസ്കോ സന്ദർശനത്തിനിടെ ബരാക്ക് ഒബാമ താമസിച്ച ഹോട്ടലിൽ ട്രംപ് പിന്നീട് താമസിച്ചെന്നാണ് വിവരം.എന്നാൽ വേശ്യകളുമൊത്തായിരുന്നു താമസമെന്നാണ് വിവരം.ഇതിന്‍റെ വീഡിയോ അടക്കമുളള തെളിവുകൾ റഷ്യയുടെ പക്കലുണ്ടെന്നാണ് സൂചന.

 

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജയിംസ് ക്ലാപ്പറാണ് ഇക്കാര്യം ട്രംപിനെ അറിയിച്ചതെന്നും റിപ്പോർട്ടുണ്ട്.അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ രഹസ്യങ്ങൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്നും ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടേയും തെളിവുകളും ഇതിലുണ്ടെന്നാണ് സൂചന.