ധോണിക്കെതിരെ യുവരാജിന്‍റെ അച്ഛൻ,ധോണി ക്യപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതു കൊണ്ടാണ് യുവരാജ് ടീമിലെത്തിയതെന്ന് യോഗ്‌രാജ്

Thursday, January 12, 2017 - 8:33 AM

Author

Tuesday, April 5, 2016 - 15:25
ധോണിക്കെതിരെ യുവരാജിന്‍റെ അച്ഛൻ,ധോണി ക്യപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതു കൊണ്ടാണ് യുവരാജ് ടീമിലെത്തിയതെന്ന് യോഗ്‌രാജ്

Category

Sports Cricket

Tags

ഇന്ത്യന്‍ ഏകദിന-ടി-20 നായകപദവിയില്‍ നിന്ന് വിരമിച്ച എംഎസ് ധോണിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്ങ് .ധോണിയുടെ നായക സ്ഥാനം പോയതുകൊണ്ടാണ് യുവരാജിന് ഇന്ത്യന്‍ ടീമില്‍ വീണ്ടും അവസരം ലഭിച്ചതെന്ന് യോഗരാജ് സിങ് ആരോപിച്ചു. ധോണി നായക സ്ഥാനത്തു നിന്ന് മാറിയാലേ യുവരാജ് ഇനി ടീമിലെത്തൂ എന്ന് താന്‍ രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞത് സത്യമായെന്നും യോഗരാജ് ചൂണ്ടിക്കാട്ടി.

 

മുമ്പ് 2011 ലോകകപ്പിന്റെ ഫൈനലില്‍ ബാറ്റിങ്ങ് ഓര്‍ഡറില്‍ യുവരാജിന് മുന്‍പേ എത്തിയ ധോണിക്കെതിരേ യോഗരാജ് രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. തന്റെ മകനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ധോണിയാണെന്നാരോപിച്ച് യുവരാജിന്റെ അച്ഛന്‍ ഇതാദ്യമായല്ല രംഗത്ത് വരുന്നത്.