രാഹുൽ ദ്രാവിഡിന് നാൽപ്പത്തിനാലാം പിറന്നാൾ,ആശംസയറിയിച്ച് വീരേന്ദ്ര സേവാഗ്

Thursday, January 12, 2017 - 8:25 AM

Author

Tuesday, April 5, 2016 - 15:25
രാഹുൽ ദ്രാവിഡിന് നാൽപ്പത്തിനാലാം പിറന്നാൾ,ആശംസയറിയിച്ച് വീരേന്ദ്ര സേവാഗ്

Category

Sports Cricket

Tags

ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ എന്നാണ് രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത്.ദ്രാവിഡ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് അഞ്ച് വർഷം ക‍ഴിയുന്നു.എന്നാൽ ഇന്നും രാഹുലിന്‍റെ ഇന്നിങ്ങ്സുകൾ ക്രിക്കറ്റ് ആരാധകർക്ക് മന:പാഠമാണ്.മറക്കാനാവാത്ത സൗഹൃദമാണ് രാഹുലുമായിട്ടുളളതെന്ന് വീരു ട്വീറ്റ് ചെയ്തു.

 

രാഹുലിന്‍റെ നിരവധി റെക്കോർഡുകളും ഇനിയും തകർക്കപ്പെടാതെ കിടക്കുന്നു.ഏകദിന ചരിത്രത്തിൽ 300 റണ്‍ കൂട്ടു കെട്ടിന്‍റെ റെക്കോർഡ് ഇപ്പോ‍ഴും രാഹുലിന്‍റെ പേരിലാണ്.മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ടെസ്റ്റിൽ 10,000 റൺ നേടിയ ആദ്യ താരവും രാഹുൽ തന്നെ.തുടർച്ചയായി 120 ഏകദിനങ്ങളിൽ പൂജ്യത്തിന് പുറത്താകാതെ നിന്നു രാഹുൽ.

 

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സെഞ്ചുറി കൂട്ടുകെട്ടിന്‍റെ റെക്കോർഡും രാഹുലിന് സ്വന്തം,88 സെഞ്ചുറികൾ..ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമധികം ക്യാച്ചുകളും രാഹുലിന്‍റെ പേരിലാണ്,210 ക്യാച്ചുകൾ.ട്വന്‍റി-20യിൽ മുപ്പത്തിയെട്ടാം വയസിൽ അരങ്ങേറ്റം നടത്തിയ ഏക ക്രിക്കറ്ററും രാഹുൽ തന്നെ.

FEATURED POSTS FROM NEWS