നിലപാട് കടുപ്പിച്ച് വീണ്ടും മുലായം സിംഗ് യാദവ്

Thursday, January 12, 2017 - 8:06 AM

Author

Tuesday, April 5, 2016 - 15:25
നിലപാട് കടുപ്പിച്ച് വീണ്ടും മുലായം സിംഗ് യാദവ്

Category

News National

Tags

ലക്‌നൗ: മുലായവും, അഖിലേഷും കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണ്.ദില്ലിയിലെത്തിയ മുലായം സിംഗ് യാദവും, ശിവ് പാലും ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഖിലേഷ് വിഭാഗവും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും. കരുത്ത് തെളിയിക്കാനുള്ള കൂടുതല്‍ തെളിവുകള്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വാദം കേള്‍ക്കാന്‍ വെള്ളിയാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു വിഭാഗത്തേയും വിളിച്ചിട്ടുള്ളത്. അതിനിടെ കോണ്‍ഗ്രസുമായുള്ള അഖിലേഷ് വിഭാഗത്തിന്റെ സഖ്യനീക്കങ്ങളും സജീവമാകുന്നുണ്ടെന്നാണ് സൂചന.

സമാജ്!വാദി പാര്‍ട്ടി തന്റേതാണെന്നും പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും മുലായം ഇന്നലെ ലക്‌നൗവില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാന്‍ ഒരാഴ്ച്ചമാത്രം ബാക്കി നില്‍ക്കെ മുലായത്തിന്റെ ഒത്തു തീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അഖിലേഷ് യാദവ് തള്ളിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ മുലായവും വിട്ടുകൊടുക്കാതിരിക്കാന്‍ അഖിലേഷ് യാദവും കടുംപിടുത്തം തുടരുമ്‌ബോഴാണ് നിലപാട് കടുപ്പിച്ച് മുലായം വീണ്ടും ഇന്നലെ രംഗത്തെത്തിയത്.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും ഒരുപാട് സഹിച്ച് താന്‍ കെട്ടിപ്പടുത്തതാണ് സമാജ്!വാദി പാര്‍ട്ടിയെന്നും മുലായം പറഞ്ഞു.രാം ഗോപാല്‍ യാദവാണ് പുതിയ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും പാര്‍ട്ടി ചിഹ്നം തന്റേതുമാത്രമാണെന്നും മുലായം ആവര്‍ത്തിച്ചു.എന്നാല്‍ മുലായം പലതവണ നിലപാട് വ്യക്തമാക്കിയിട്ടും അഖിലേഷ് യാദവ് ഇതിനോട് പ്രതികരിച്ചിട്ടില്ല.പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും ഒപ്പമുണ്ടെന്ന് അഖിലേഷ് ക്യാമ്ബ് ആവര്‍ത്തിക്കുന്നുണ്ട്.

മുലായം എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് അഖിലേഷ് ക്യാമ്ബിന്റെ നീക്കം.പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി വാദിക്കാന്‍ വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് രണ്ട് വിഭാഗത്തിന്റേയും തീരുമാനം.