അമേരിക്കയെ ലക്ഷ്യം വച്ച് ഉത്തര കൊറിയ,പത്ത് അണുബോംബുകൾ ഉത്തര കൊറിയക്ക് നിർമ്മിക്കാനാകുമെന്ന് ദക്ഷിണ കൊറിയ

Thursday, January 12, 2017 - 8:07 AM

Author

Tuesday, April 5, 2016 - 15:25
അമേരിക്കയെ ലക്ഷ്യം വച്ച് ഉത്തര കൊറിയ,പത്ത് അണുബോംബുകൾ ഉത്തര കൊറിയക്ക് നിർമ്മിക്കാനാകുമെന്ന് ദക്ഷിണ കൊറിയ

പത്ത് അണുബോംബുകളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ഉത്തര കൊറിയയുടെ പക്കലുണ്ടെന്ന് ദക്ഷിണ കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നതിന്റെ തൊട്ടടുത്താണ് രാജ്യമെന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ അവകാശവാദം ഉന്നയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ ആരോപണം.

 

അഞ്ച് അണുപരീക്ഷണങ്ങളും ഒട്ടേറെ മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ ഇതിനകം നടത്തിക്ക‍ഴിഞ്ഞു. യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാനുതകുന്ന വിധത്തിലുള്ള ആയുധങ്ങള്‍ക്കായുള്ള പരീക്ഷണത്തിലാണ് ഇപ്പോൾ രാജ്യമുളളത്. 2016 അവസാനം ഉത്തര കൊറിയയുടെ പക്കല്‍ 50 കിലോയോളം പ്ലൂട്ടോണിയം ഉള്ളതായാണ് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്.

FEATURED POSTS FROM NEWS