വരാനിരിക്കുന്നത് വലിയ ദുരന്തം,നോട്ട് നിരോധനത്തെ കുറിച്ചുളള മൻമോഹൻ സിങ്ങിന്‍റെ രണ്ടാമത്തെ പ്രസംഗവും വൈറൽ

Thursday, January 12, 2017 - 7:52 AM

Author

Tuesday, April 5, 2016 - 15:25
വരാനിരിക്കുന്നത് വലിയ ദുരന്തം,നോട്ട് നിരോധനത്തെ കുറിച്ചുളള മൻമോഹൻ സിങ്ങിന്‍റെ രണ്ടാമത്തെ പ്രസംഗവും വൈറൽ

കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധനത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ്.നോട്ട് നിരോധനത്തിലെ ഏറ്റവും മോശം അവസ്ഥ വരാനിരിക്കുന്നതേ ഉളളൂവെന്ന് അദ്ദേഹം പറഞ്ഞു.”ദുരന്തം” എന്നാണ് അദ്ദേഹം ഈ അവസ്ഥയെ വിമർശിച്ചത്.കോൺഗ്രസിന്‍റെ പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിക്കുമെന്നാണ് മോദി പറയുന്നത്.എന്നാൽ നമ്മുക്കിതിനെ അവസാനത്തിന്‍റെ ആരംഭമായി എന്ന് പറയാം.നിരോധനം രാജ്യത്തെ വല്ലാതെ ഉലച്ചു.ജിഡിപി 6.3ശതമാനത്തിലും താ‍ഴുമെന്ന് മൻമോഹൻ മുന്നറിയിപ്പു നൽകി.

 

മുമ്പ് രാജ്യസഭയിലും സമാന പ്രസംഗം മൻമോഹ‍ൻ സിങ്ങ് നടത്തിയിരുന്നു.അന്നും പ്രസംഗം വൈറൽ ആയിരുന്നു.മോദിയുടേത് ചരിത്രപരമായ മണ്ടത്തരമെന്ന് മൻമോഹൻ സിങ്ങ് വിലയിരുത്തിയിരുന്നു.

FEATURED POSTS FROM NEWS