മോണിഷ മരിച്ചത് ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നുളള അപകടത്തിലല്ല,വെളിപ്പെടുത്തലുകളുമായി അമ്മ ശ്രീദേവി ഉണ്ണി

Thursday, January 12, 2017 - 7:38 AM

Author

Tuesday, April 5, 2016 - 15:25
മോണിഷ മരിച്ചത് ഡ്രൈവർ ഉറങ്ങിയതിനെ തുടർന്നുളള അപകടത്തിലല്ല,വെളിപ്പെടുത്തലുകളുമായി അമ്മ ശ്രീദേവി ഉണ്ണി

Category

Movies Celebrity Talk

Tags

മലയാള സിനിമയിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായാണ് മോണിഷയുടെ മരണം വിലയിരുത്തപ്പെടുന്നത്.സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് കാർ ആക്സിഡന്‍റിൽ മോണിഷ കൊല്ലപ്പെടുന്നത്.ചെപ്പടി വിദ്യ എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെയായിരുന്നു അപകടം.ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് മോണിഷ മരിച്ചതെന്നാണ് ഇതു വരെ പറഞ്ഞു കേട്ടിരുന്നത്.

 

എന്നാൽ അതെല്ലാം കെട്ടു കഥകളാണെന്ന് അമ്മ ശ്രീദേവി ഉണ്ണി പറയുന്നത്.അപകടം നടന്നത് ഡ്രൈവർ ഉറങ്ങിയതു കൊണ്ടല്ല.ചെപ്പടി വിദ്യയുടെ ഷൂട്ടിങ്ങിനിടെ ഗുരുവായൂരിൽ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നു.പ്രോഗ്രാമിനു വേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബാംഗ്ലൂർക്കു പോകേണ്ടതുണ്ടായിരുന്നു.

 

അപകടം നടക്കുമ്പോൾ മോണിഷ നല്ല ഉറക്കത്തിലായിരുന്നു.ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ലെന്ന് ശ്രീദേവി പറയുന്നു.സംഭവത്തിന്‍റെ ഏക ദൃക്സാക്ഷി താൻ മാത്രമാണ്.ഇടക്കിടെ ഡ്രൈവർ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.ഒരു ബസിന്‍റെ ലൈറ്റ് താൻ കണ്ടു.വലിയൊരു ശബ്ദത്തിന് പിന്നാലെ ഡോർ തുറന്ന് താൻ അകലേക്ക് തെറിച്ചു പോയി.അപകടമാണെന്ന് തിരിച്ചറിഞ്ഞപ്പോ‍ഴേക്കും ബസ് കാറിനെ കൊണ്ടു പോയിക്ക‍ഴിഞ്ഞു.ചോരയിൽ മുങ്ങി കിടക്കുയായിരുന്നു താൻ.ഒരു ഓട്ടോ ഡ്രൈവർ ആണ് ആരാ നിങ്ങൾ എന്ന് ചോദിച്ച് അടുത്തു വന്നത്.

 

മോണിഷ സംഭവസ്ഥലത്തു തന്നെ മരിച്ചു.അപകടസമയത്ത് ഉറക്കത്തിലായിരുന്നു മോണിഷ.ആ ഉറക്കം പിന്നീട് ഉണർന്നില്ല.ഒരു ചാനലിലാണ് ശ്രീദേവി ഉണ്ണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

FEATURED POSTS FROM NEWS