വിയറ്റ്‌നാമുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധം: കൈയും കെട്ടിയിരിക്കില്ലെന്ന് ചൈന

Thursday, January 12, 2017 - 12:02 AM

Author

Tuesday, April 5, 2016 - 15:25
വിയറ്റ്‌നാമുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധം: കൈയും കെട്ടിയിരിക്കില്ലെന്ന് ചൈന

Category

News

Tags

ബെയ്ജിങ് : വിയറ്റ്‌നാമുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ബന്ധത്തിന് ഇന്ത്യ ശ്രമിക്കുകയാണെങ്കില്‍ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നു ചൈന. ചൈനയ്‌ക്കെതിരെ ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ കൈയുംകെട്ടിയിരിക്കില്ലെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ മുന്നറിയിപ്പ് നല്‍കി.

 

ചൈനയോട് പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിയറ്റ്‌നാമുമായുള്ള ബന്ധം കൂടുതല്‍ പരിപോഷിപ്പിച്ചാല്‍ അത് മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഈ സൈനിക തന്ത്രത്തെ ചൈന ഒരു കാരണവശാലും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും ചൈന ഭീഷണിപ്പെടുത്തി. ‘ആകാശ്’ മിസൈലുകള്‍ ഇന്ത്യ, വിയറ്റാമിന് നല്‍കുമെന്ന വാര്‍ത്തകളാണ് ചൈനയെ ഇപ്പോള്‍ പ്രകോപിപ്പിച്ചത്.

 

വിയറ്റ്‌നാമിന് ഇന്ത്യയുടെ ആകാശ് മിസൈല്‍ വില്‍ക്കുന്നത് ഒരു സാധാരണ ആയുധ വ്യാപാരം മാത്രമായിട്ടായിരുന്നു ആദ്യം കണക്കിലെടുത്തത്. എന്നാല്‍, ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് ചൈനയെ ഇത്തരമൊരു പ്രതികരണത്തിലെത്തിച്ചത്. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനെതിരെ ചൈന നിലപാടെടുത്തതിനുള്ള പ്രതികാരമാണ് വിയറ്റ്‌നാമുമായുള്ള മിസൈല്‍ വ്യപാര നീക്കമെന്നാണ് ചൈനീസ് വിലയിരുത്തല്‍.

FEATURED POSTS FROM NEWS