ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരബദ്ധം പറ്റി. അവര്‍ അത് തിരുത്തി: മുഖ്യമന്ത്രി

Wednesday, January 11, 2017 - 8:38 PM

Author

Tuesday, April 5, 2016 - 15:25
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരബദ്ധം പറ്റി. അവര്‍ അത് തിരുത്തി: മുഖ്യമന്ത്രി

Category

News Kerala

Tags

തിരുവനന്തപുരം: ഐഎഎസുകാരും സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരബദ്ധം പറ്റി. അവര്‍ അത് തിരുത്താനും തയാറായി. ഐഎഎസുകാരുടെ വികാരം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചതാണെന്നും പിണറായി പറഞ്ഞു.

 

അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് റേഷന്‍ പ്രതിസന്ധിക്കു കാരണമെന്നും പിണറായി വ്യക്തമാക്കി.
നേരത്തെ, പരാതിപ്പെടാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കീത് ചെയ്തിരുന്നു. ഐഎഎസുകാരെ അനാവശ്യമായി വിജിലന്‍സ് കേസുകളില്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രിയെ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചു മുഖ്യമന്ത്രി ശകാരിച്ചതില്‍ പ്രതിഷേധിച്ചു ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മുന്‍ മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടിനെതിരേ അവധിയെടുത്തു പ്രതിഷേധിക്കാനുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനമാണു മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് ഇടയാക്കിയത്.

FEATURED POSTS FROM NEWS