ലെഹങ്കയണിഞ്ഞ് സാനിയ,ഫേസ്ബുക്കിൽ വിമർശനവുമായി മതവാദികൾ

Wednesday, January 11, 2017 - 8:21 PM

Author

Tuesday, April 5, 2016 - 15:25
ലെഹങ്കയണിഞ്ഞ് സാനിയ,ഫേസ്ബുക്കിൽ വിമർശനവുമായി മതവാദികൾ

Category

News National

Tags

ടെന്നീസ് താരം സാനിയ മിര്‍സയുടെ വസ്ത്രത്തെ ചൊല്ലി ഫെയ്‌സ്ബുക്കില്‍ വാദപ്രതിവാദങ്ങള്‍. ചുവന്ന ലെഹങ്ക അണിഞ്ഞാണ് സാനിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം സാനിയ ധരിക്കാത്തതെന്താണെന്നും ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണെന്നും മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് മറക്കരുതെന്നുമൊക്കെയാണ് ഫോട്ടോക്ക് താഴെയുള്ള പ്രതികരണങ്ങള്‍. നേരത്തെ ടെന്നീസ് കളിക്കുമ്പോള്‍ ഇറക്കം കുറിഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സാനിയ മിര്‍സക്കെതിരെ ഫത്‌വ ഇറക്കിയിരുന്നു.

FEATURED POSTS FROM NEWS