സൈന്യത്തെ വിമർശിച്ച് പോസ്റ്റിട്ട ജവാനെ കാണാനില്ലെന്ന് ഭാര്യ,ഭർത്താവ് മനോരോഗിയല്ലെന്നും ഷർമ്മിള

Wednesday, January 11, 2017 - 8:13 PM

Author

Tuesday, April 5, 2016 - 15:25
സൈന്യത്തെ വിമർശിച്ച് പോസ്റ്റിട്ട ജവാനെ കാണാനില്ലെന്ന് ഭാര്യ,ഭർത്താവ് മനോരോഗിയല്ലെന്നും ഷർമ്മിള

Category

News National

Tags

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുകയാണെന്നും ആരോപിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജവാനെ കാണാനില്ലെന്ന് കുടുംബം. തേജ് ബഹാദൂര്‍ യാദവ് പറഞ്ഞത് സത്യമാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്‌നമില്ലെന്നും ഭാര്യ ഷര്‍മിള പ്രതികരിച്ചു. ഇന്നലെ മുതല്‍ ഭര്‍ത്താവുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഷര്‍മ്മിള പറയുന്നു.

 

സൈനികര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ മറിച്ചു വില്‍ക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. എന്നാല്‍ തേജ് ബഹാദൂര്‍ യാദവ് അമിത മദ്യാസക്തിക്ക് അടിമയാണെന്നും അദ്ദേഹത്തിന് മാനസിക പ്രശ്‌നമുണ്ടെന്നുമായിരുന്നു ബി.എസ്.എഫ് പ്രതികരിച്ചത്.

FEATURED POSTS FROM NEWS