എന്‍റെ സ്വപ്നങ്ങളും ജീവിതവും തകർന്നെന്ന് ജിഷ്ണു,ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

Wednesday, January 11, 2017 - 8:01 PM

Author

Tuesday, April 5, 2016 - 15:25
എന്‍റെ സ്വപ്നങ്ങളും ജീവിതവും തകർന്നെന്ന് ജിഷ്ണു,ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

Category

Life Family

Tags

പാമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ബിജു.കെ.സ്റ്റീഫന്റെ നേതൃത്വത്തില്‍ കോളജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് കത്ത് കണ്ടെടുത്തിരിക്കുന്നത്.

 

കോളജ് ഹോസ്റ്റലില്‍ അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ കുളിമുറിയുടെ ഓവുചാലില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. ‘എന്റെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നു’വെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ‘ഞാന്‍ അവസാനിപ്പിക്കുന്നു’ എന്ന് എഴുതിയ ശേഷം വെട്ടിത്തിരുത്തിയതായും കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തൃശൂര്‍ പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

FEATURED POSTS FROM NEWS