മദ്യപന്മാർക്ക് സന്തോഷ വാർത്ത,മദ്യം വാങ്ങാൻ ഇനി ക്യൂ ഇല്ല

Wednesday, January 11, 2017 - 7:56 PM

Author

Tuesday, April 5, 2016 - 15:25
മദ്യപന്മാർക്ക് സന്തോഷ വാർത്ത,മദ്യം വാങ്ങാൻ ഇനി ക്യൂ ഇല്ല

Category

News Kerala

Tags

ദേശീയ-സംസ്ഥാന പാതയോരത്തു നിന്ന് മാറ്റുന്ന കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളെല്ലാം സെൽഫ് സർവീസ് പ്രീമിയം ഔട്ട്ലെറ്റുകളാക്കുന്നു.സുപ്രീംകോടതി ഉത്തരവ് പ്രകാരം കൺസ്യൂമർഫെഡിന് മാറ്റി സ്ഥാപിക്കേണ്ടി വരുന്നത് 27 എണ്ണമാണ്.വരിനിൽക്കൽ ഇല്ലാതാക്കാൻ ഇവയെല്ലാം മാറ്റി സ്ഥാപിക്കാൻ കൺസ്യൂമർഫെഡ് തീരുമാനിച്ചു.

 

നിലവിൽ നാല് സെൽഫ് സർവീസ് ഔട്ട്ലെറ്റുകളാണ് കൺസ്യൂമർഫെഡിനുളളത്.ഇതിൽ വൈറ്റിലയും കൊയിലാണ്ടിയും മാറ്റി സ്ഥാപിക്കേണ്ടി വരും.വില കുറഞ്ഞ മദ്യം വിൽക്കുന്ന ഒരു കൗണ്ടറും പ്രീമിയം ഷോപ്പിനോടനുബന്ധിച്ചുണ്ടാകും.

 

തിരക്കു മൂലം വരി നിൽക്കേണ്ടവർക്ക് ഇരിക്കാനും മറ്റും സൗകര്യമൊരുക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു.ഔട്ട്ലെറ്റിനു മുന്നിൽ പാർക്കിങ്ങ് ഏരിയയും ക്രമീകരിക്കും.

FEATURED POSTS FROM NEWS