നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മിഷന്‍

Wednesday, January 11, 2017 - 7:53 PM

Author

Tuesday, April 5, 2016 - 15:25
നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മിഷന്‍

Category

News Kerala

Tags

മലപ്പുറം: നിലമ്പൂരിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മനുഷ്യാവകാശ കമ്മിഷന്‍. മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോയെന്ന് പൊലീസ് റിപ്പോര്‍ട്ട് ബോദ്ധ്യപ്പെടുത്തുന്നില്ല. കമ്മിഷന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും മലപ്പുറത്ത് നടന്ന സിറ്റിംഗില്‍ കമ്മിഷനംഗം കെ.മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

 

ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്വദേശി ലെനിന്‍ ഭവനില്‍ പി.കെ രാജുവിന്റെ പരാതി പരിഗണിക്കുകയായിരുന്നു കമ്മിഷന്‍. രണ്ടാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ നവംബര്‍ 26ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ സിറ്റിംഗ് തുടങ്ങിയ ശേഷമാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതുതന്നെ ജില്ലാ പൊലീസ് മേധാവി തയ്യാറാക്കിയതും. ഇത് തൃപ്തികരമല്ല.

 

നിര്‍ണ്ണായകമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടെ വച്ചിട്ടില്ല. തൃപ്തികരമായ റിപ്പോര്‍ട്ട് ഡി.ജി.പിയോട് വീണ്ടും ആവശ്യപ്പെടും. ജില്ലാ കളക്ടര്‍ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ചേ മനുഷ്യാവകാശലംഘനം നടന്നോയെന്ന് വിലയിരുത്താനാവൂ. മനുഷ്യാവകാശ വിഷയത്തില്‍ പൊലീസ് മേധാവികള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണം. രാജ്യത്തിന് ലിഖിതമായ നിയമവും പൗരന്‍മാര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. കുറ്റവാളികളാണെങ്കില്‍ പോലും നിരപരാധിത്വം തെളിയിക്കാനുളള അവസാനത്തെ സന്ദര്‍ഭവും നല്‍കണം കമ്മിഷന്‍ പറഞ്ഞു. സിറ്റിംഗില്‍ പരാതിക്കാരന്‍ ഹാജരായില്ല.

FEATURED POSTS FROM NEWS