പഞ്ചാബിന്റെ മുഖ്യമന്ത്രി പഞ്ചാബില്‍നിന്നു തന്നെ: കേജരിവാള്‍

Wednesday, January 11, 2017 - 6:57 PM

Author

Tuesday, April 5, 2016 - 15:25
പഞ്ചാബിന്റെ മുഖ്യമന്ത്രി പഞ്ചാബില്‍നിന്നു തന്നെ: കേജരിവാള്‍

Category

News National

Tags

ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എഎപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പഞ്ചാബില്‍നിന്നു തന്നെയാകുമെന്നും അദ്ദേഹം ഒരു പ്രാദേശിക എംഎല്‍എ ആയിരിക്കുമെന്നും കേജരിവാള്‍ ഉറപ്പുനല്‍കി. ടൈംസ ഓഫ്് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് കേജരിവാള്‍ അഭ്യൂഹങ്ങള്‍ തള്ളിയത്.
പഞ്ചാബ് മുഖ്യമന്ത്രി പാക്കിസ്ഥാനില്‍നിന്നോ ലണ്ടനില്‍നിന്നോ ഫ്രാന്‍സില്‍നിന്നോ ആയിരിക്കില്ല. അദ്ദേഹം ഈ സംസ്ഥാനത്തുനിന്നു തന്നെയായിരിക്കും. ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ എനിക്ക് ഉത്തരവാദിത്തം നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ എനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല– കേജരിവാള്‍ പറഞ്ഞു.
നേരത്തെ, അരവിന്ദ് കേജരിവാള്‍ പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നുള്ള അഭ്യൂഹത്തിന് ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയാണ് വഴിമരുന്നിട്ടത്. ‘ആം ആദ്മിക്ക് വോട്ടു ചെയ്യുന്നവര്‍ ചിന്തിക്കുക, നിങ്ങള്‍ വോട്ട് ചെയ്യുന്നത് കേജരിവാളിനാണ്’ എന്ന സിസോദിയയുടെ വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. മൊഹാലിയില്‍നടന്ന പൊതുപരിപാടിയിലാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.
തൊട്ടുപിന്നാലെ, സിസോദിയയുടെ വാക്കുകളില്‍ വ്യക്തത വരുത്തി എഎപി വക്താവ് രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ എഎപി വിജയിച്ചാലും കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കേജരിവാള്‍ പാര്‍ട്ടിയുടെ മുഖമായിരിക്കുമെന്നും എഎപി നേതാവ് അതിഷി മാര്‍ലിന പറഞ്ഞു.

FEATURED POSTS FROM NEWS