ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രത്യേക പ്രാര്‍ഥനാ സംഗമം

Wednesday, January 11, 2017 - 6:52 PM

Author

Tuesday, April 5, 2016 - 15:25
ഫാ. ടോം ഉഴുന്നാലിലിനു വേണ്ടി പ്രത്യേക പ്രാര്‍ഥനാ സംഗമം

Category

News Kerala

Tags

കൊച്ചി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഏഴിന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനാസംഗമം നടക്കും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം സഭയിലെ 57 മെത്രാന്മാരും വിശ്വാസസമൂഹവും പ്രാര്‍ഥനാസംഗമത്തിനായി ഒത്തുചേരും.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ എത്താന്‍ സാധിക്കാത്തവരും ഇടവകകളിലോ സ്ഥാപനങ്ങളിലോ കുടുംബങ്ങളിലോ ഒന്നുചേര്‍ന്ന് പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് ഔദ്യോഗിക വക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.

FEATURED POSTS FROM NEWS